Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

വിചാരണ തീയതി പുതുക്കി

ചൊറുക്കള – ബാവുപറമ്പ് – മയ്യില്‍ – ചാലോട് എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഡിസംബര്‍ ആറ്, എട്ട്, ഒന്‍പത്, പത്ത്, 11, 12 തീയതികളില്‍ നടത്താനിരുന്ന രേഖകളുടെ പരിശോധന യഥാക്രമം ജനുവരി മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. നോട്ടീസില്‍ പറയുന്ന സ്ഥലത്തുതന്നെ പരിശോധന നടത്തുമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

പി എസ് സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (റിക്രൂട്ട്മെന്റ് ബൈ ട്രാന്‍സ്ഫര്‍ ഫ്രം ക്ലര്‍ക്ക് / ടൈപ്പിസ്റ്റ് / അറ്റന്‍ഡര്‍/ ഓഫീസ് അറ്റന്‍ഡന്റ് / ഫുള്‍ടൈം മീനിയല്‍ ഇന്‍ ദ ജനറല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (കാറ്റഗറി നമ്പര്‍ 028/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഡിസംബര്‍ 17 ന് കെ.പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും സ്ഥലത്തും നേരിട്ട് എത്തണം.

റാങ്ക് പട്ടിക റദ്ദാക്കി

കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (ഫസ്റ്റ് എന്‍ സി എ – ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 101/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 ഏപ്രില്‍ 24 ന് നിലവില്‍വന്ന റാങ്ക് പട്ടികയില്‍നിന്നും ശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ച് എന്‍ സി എ ഊഴം നികത്തപ്പെട്ടതിനാല്‍ 2025 ജൂണ്‍ 23 ന് അര്‍ധരാത്രിയില്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂര്‍ താലൂക്ക് കോറോം വില്ലേജിലുളള കോറോം പെരുന്തണ്ണിയൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകള്‍ ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചുമണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലന പരിപാടിയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 19 ന് ഉച്ചയ്ക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 04972 700709

ക്വട്ടേഷന്‍ ക്ഷണിച്ചു

തലശ്ശേരി ജുഡീഷ്യല്‍ ജില്ലയിലെ വിവിധ ഇ-സേവാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഫ്ളാറ്റ് ബെഡ് സ്‌കാനറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയങ്ങളില്‍ തലശ്ശേരി ജില്ലാ കോടതിയിലെ ഇ കോര്‍ട്ട് സെല്ലില്‍ ലഭിക്കും. ഫോണ്‍: 0490 2960110, 9495045051

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign