Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

പരീക്ഷകൾ പുനഃ ക്രമീകരിച്ചത് 

കണ്ണൂർ സർവ്വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എഡ് (സി ബി സി എസ് എസ് – റഗുലർ/സപ്ലിമെന്ററി), നവംബർ 2025  പരീക്ഷകളുടെ 05.12.2025, 08.12.2025   തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ യഥാക്രമം 16.12.2025, 18.12.2025 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്

                                          പരീക്ഷാ ടൈംടേബിൾ

    കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം  സെമസ്റ്റർ  എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് ( സി ബി സി എസ് എസ്- റഗുലർ -2025 അഡ്‌മിഷൻ  /  സപ്പ്ളിമെന്‍ററി -2024, 2023 & 2022 അഡ്‌മിഷൻ), നവംബർ 2025  പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം: ഓറിയന്റേഷൻ ക്ലാസ് ഡിസംബർ 6 ന്

കണ്ണൂർ സർവ്വകലാശാല 2025 – 26 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നു വർഷ FYUGP പാറ്റേൺ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടിയ വിദ്യാർഥികൾക്കു വേണ്ടി FYUGP പാറ്റേൺ, കോഴ്സ്, ഘടന, അസ്സൈന്മെന്റ് സമർപ്പണം തുടങ്ങിയ വിഷയത്തിൽ 06-12-2025 ന് 10.30 am മുതൽ 1.15 pm വരെ താവക്കര ക്യാംപസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ ഓറിയന്റേഷൻ ക്ലാസ് നടത്തുന്നു. നേരിട്ട് ഹാജരാകാൻ കഴിയാത്ത വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

                                                  പ്രായോഗിക പരീക്ഷകൾ  

മൂന്നാം സെമസ്റ്റ൪ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിങ് (റഗുലർ/സപ്ലിമെന്ററി),ഒക്ടോബർ 2025 പ്രായോഗിക പരീക്ഷകൾ 2025 ഡിസംബർ 5, 8 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു

ആ൪ട്സ് ആന്റ് സയന്സ് കോളേജിൽ വച്ച് നടത്തുന്നതാണ്.

02/12/2025 ന് നടത്താൻ നിശ്ചയിച്ച മൂന്നാം സെമസ്റ്റർ എം.എ ഡീസെൻട്രലൈസേഷൻ & ലോക്കൽ ഗവർണൻസ്/ എം.എ പബ്ലിക്ക് പോളിസി ഡവലപ്മെൻറ്/ എം.എ സോഷ്യൽ ആൻട്രപ്രനർഷിപ്പ് & ഡവലപ്മെൻറ് (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2025, പ്രായോഗിക

പരീക്ഷകൾ /വൈവ-വോസി പുന:ക്രമീകരിച്ചു. പ്രസ്തുത പരീക്ഷകൾ 2025 ഡിസംബർ 15 ന്   കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി ലീഡർഷിപ്പ്, തളിപ്പറമ്പിൽ വെച്ച് നടക്കുന്നതാണ്.

അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ  2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന  തീയതികളിൽ അതത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്.

1) എം.എ ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ – 2025 ഡിസംബർ 15.

2) എം.എ ഇക്കണോമിക്സ്/ ഡവലപ്മെൻറ് ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ് – 2025 ഡിസംബർ 16.

വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത

വിദ്യാർത്ഥികൾപരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

                                                 ടൈം ടേബിൾ

07.01.2026 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രെജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign