Home News ഗോവ നിശാക്ലബ്ബിലെ തീപിടുത്തം; ക്ലബ്‌ ഉടമകൾക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്

ഗോവ നിശാക്ലബ്ബിലെ തീപിടുത്തം; ക്ലബ്‌ ഉടമകൾക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്

by Sayana k
0 comments

ഗോവ നിശാ ക്ലബ്ബിലെ തീപിടുത്തത്തിൽ രാജ്യം വിട്ട ക്ലബ്‌ ഉടമകൾക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. 25 പേരുടെ മരണത്തിന് ഇടയാക്കിയ ഗോവ ബിർച്ച് ക്ലബ്‌ തീപിടുത്ത അപകടത്തിൽ കടുത്ത നടപടികളാണ് ഉടമകൾക്കെതിരെ ഗോവ സർക്കാർ സ്വീകരിക്കുന്നത്. ലുത്ര ഉടമസ്ഥതയിലുള്ള വാഗോട്ടാർ പബ്ബ് പൊളിക്കാൻ ഗോവ സർക്കാർ നിർദേശിച്ചു.

ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റു ഹോട്ടലുകൾക്കെതിരെയും നടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ട്. അപകടത്തിൽ FIR രജിസ്റ്റർ ചെയ്തതിന് പിന്നാലെ ബിർച്ച് ബൈ റോമിയോ ലെയ്നിന്റെ ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും തായ്‌ലന്റിലേക്ക് കടന്നു. അപകടം നടന്ന് മണിക്കൂറുകൾക്ക് അകമാണ് ഇരുവരും രാജ്യംവിട്ടത്. ഇമിഗ്രേഷൻ ബ്യൂറോ ഇരുവർക്കും എതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉടമകളുടെ ഡൽഹിയിലെ വസതിയിൽ നോട്ടീസും പതിച്ചു. രാജ്യംവിട്ട ഇരുവരെയും പിടികൂടാൻ ഗോവ പോലീസ് സിബിഐയുടെ ഇന്റർപോൾ ഡിവിഷനുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി ഇന്റർപോളുമായി ബന്ധപ്പെട്ടതായാണ് വിവരം. കേസിൽ ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign