Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments
2025 – 26 അധ്യയന വർഷത്തെ ‘ശ്രീമതി. സുധാകൃഷ്ണൻ എൻഡോവ്മെന്റ്’ സ്കോളര്ഷിപ്പിനായി കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ് /എയ്ഡഡ്  കോളേജുകളിൽ പഠിക്കുന്ന ഒന്നാം സെമസ്റ്റർ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്നും ( സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്നും ) അപേക്ഷകൾ ക്ഷണിക്കുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്കായി ശ്രീ . വി. കൃഷ്ണൻ തന്റെ പ്രിയ പത്നി ശ്രീമതി. സുധാകൃഷ്ണന്റെ പേരിൽ ഏർപ്പെടുത്തിയ  സ്കോളർഷിപ്പാണിത് . വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 19.12.2025 ആണ് .

കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ ഒന്നാം  സെമസ്റ്റർ ഫൈവ് ഇയർ ഈന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ  ആൻഡ് സ്പോർട്സ്  (ഇന്റഗ്രേറ്റഡ് എം പി ഇ എസ് – 2023 അഡ്മിഷൻ – സപ്ലിമെൻററി) നവംബർ 2024 പരീക്ഷാഫലം 16/12/2025 ന്  പ്രസിദ്ധീകരിച്ചു.

    പുനർമൂല്യനിർണ്ണയം / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക്   29/12/2025 ന് വൈകുന്നേരം 5  മണി വരെ അപേക്ഷിക്കാവുന്നതാണ്.

                                                   ടൈം ടേബിൾ

09.01.2026 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് , മഞ്ചേശ്വരം കാമ്പസിലെ ത്രിവത്സര എൽ.എൽ.ബി  ഒന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി), നവംബർ  2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

 ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന്ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്(ഫോൺ നം.0497/ 2715264).

 കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഇന്റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി),നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign