പാലാ നഗരസഭയുടെ ഇരുപത്തിരണ്ടാമത് അധ്യക്ഷയായി ഇരുപത്തിയൊന്ന് കാരി ദിയ പുളിക്കക്കണ്ടം ചുമതല ഏറ്റു. പുളിക്കക്കണ്ടം വിഭാഗത്തിന്റെ പിന്തുണയില്‍ യുഡിഫ് അധികാരത്തില്‍ ഏറുമ്പോള്‍ 1985ന് ശേഷം മാണിവിഭാഗം ആദ്യമായി പ്രതിപക്ഷ കസേരയില്‍. രാഷ്ട്രീയത്തില്‍ പല കുറി പയറ്റിതെളിഞ്ഞ പാലായ്ക്ക് ഇന്നും ഒരു ചരിത്ര നിമിഷമായിരുന്നു. യുഡിഎഫ് പക്ഷത്തുനിന്ന് പുളിക്കകണ്ടത്തെ സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ഭരണ ചക്രത്തിന്റെ കസേരയിലേറി. പ്രതിപക്ഷ കസേരയിലേക്ക് ഇരിപ്പുറയ്ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ആദ്യമായി പ്രതിപക്ഷം എന്ന ചരിത്രമെഴുതി. നഗരവികസനത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകള്‍ ഉണ്ട് എന്ന് ദിയ ഗുഡ്മോണിങ് വിത്ത് എസ്കെഎന്‍ എന്ന പരിപാടിയില്‍ വ്യക്തമാക്കി.

