Home News ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം: ജനുവരി 31 വരെ അപേക്ഷിക്കാം

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം: ജനുവരി 31 വരെ അപേക്ഷിക്കാം

by Sayana k
0 comments

കേരള വാട്ട‍ർ അതോറിറ്റി ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതൽ 31 വരെ അപേക്ഷകൾ സമ‍‍ർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ൽ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷ നൽകണം.

ഓൺലൈനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. 2026 ജനുവരി 31-ന്‌ മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ നൽകാം. ഉപഭോക്താക്കളുടെ ഇ-അബാക്കസ്‌ വിവരങ്ങള്‍ സിവില്‍ സപ്ലൈസ്‌ വെബ്സൈറ്റിലെ റേഷന്‍ കാര്‍ഡ്‌ വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹതയുള്ളവര്‍ക്ക്‌ ആനുകൂല്യം അനുവദിക്കും. വാട്ട‍ർ ചാ‍ർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുൻപ് കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരി​ഗണിക്കുകയുള്ളൂ.

അതേസമയം വാടകവീടുകളിൽ താമസിക്കുന്നവ‍‍ർക്കും ഈ വർഷം മുതൽ ബിപിഎല്‍ ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്‍റെ സമ്മതപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വാട്ട‍ർ അതോറിറ്റി സെക്ഷൻ ഒാഫിസ് സന്ദർശിക്കുകയോ ടോൾഫ്രീ നമ്പരായ1916-ൽ വിളിക്കുകയോ ചെയ്യുക.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign