Home News കര്‍ണാടക യെലഹങ്ക ‘ബുള്‍ഡോസര്‍ രാജ് ‘ വിഷയത്തിലെ വാക്‌പോരിന് പിന്നാലെ വേദിപങ്കിട്ട് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍

കര്‍ണാടക യെലഹങ്ക ‘ബുള്‍ഡോസര്‍ രാജ് ‘ വിഷയത്തിലെ വാക്‌പോരിന് പിന്നാലെ വേദിപങ്കിട്ട് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍

by Sayana k
0 comments

കര്‍ണാടക യെലഹങ്ക ‘ബുള്‍ഡോസര്‍ രാജ് ‘ വിഷയത്തിലെ വാക്‌പോരിന് പിന്നാലെ വേദിപങ്കിട്ട് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍. പിണറായി വിജയനും സിദ്ധരാമയ്യയും ഒരുമിച്ചെത്തിയത് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍. ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി വി എന്‍ വാസവനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  ബുള്‍ഡോസര്‍ രാജിനെ കുറിച്ച് വേദിയില്‍ സംസാരിച്ചില്ല.സിദ്ധാരാമയ്യ സംസാരിക്കുമ്പോള്‍ വേദിയില്‍ ഉണ്ടാകില്ലന്ന് പ്രസംഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയോഗം ഉള്ളത് കൊണ്ടാണ് പോകുന്നതെന്നായിരുന്നു വിശദീകരണം.

ഗുരുവിന്റെ പാതയിലൂടെയാണ് കേരളാ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദാഹരണമാണ്. അധികാരം കൈയ്യിലുള്ളവര്‍ അസംബന്ധം പഠിച്ച് നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്കാണ് കൊണ്ടുപോകുന്നത്. ഗുരു ചെറുക്കാന്‍ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് ഗുരു നിന്ദയാണ് – മുഖ്യമന്ത്രി പറഞ്ഞു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign