Home News ‘പൗരന്മാർ ഇറാൻ വിടണം’; കർശന നിർദേശവുമായി ഇന്ത്യൻ എംബസി

‘പൗരന്മാർ ഇറാൻ വിടണം’; കർശന നിർദേശവുമായി ഇന്ത്യൻ എംബസി

by Sayana k
0 comments

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം നൽകി ഇന്ത്യൻ എംബസി. പൗരന്മാരോട് ഇറാൻ വിടണമെന്നാണ് നിർദേശം. ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നുമാണ് നിർദേശം.
സംഘർഷം നടക്കുന്ന മേഖലകൾ ഒഴിവാക്കി വേണം യാത്ര ചെയ്യാനെന്നും പൗരന്മാരോട് എംബസി നിർദേശിച്ചു .10000 ത്തിലധികം ഇന്ത്യൻ പൗരന്മാരാണ് ഇറാനിലുള്ളത്.

ഇറാനിലെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 2,000 കടന്നതോടെയാണ് നിർദേശം എത്തിയത്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.

യാത്രാ, തിരിച്ചറിയൽ രേഖകൾ തയ്യാറാക്കി സൂക്ഷിക്കാനും, പ്രാദേശിക സംഭവവികാസങ്ങൾ നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ എത്രയും വേഗം അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സഹായത്തിനായി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇമെയിൽ പിന്തുണയും സജീവമാക്കിയിട്ടുണ്ട്.

ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ടുകൾ, ഐഡികൾ എന്നിവയുൾപ്പെടെയുള്ള യാത്രാ, ഇമിഗ്രേഷൻ രേഖകൾ കൈവശം വയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതുസംബന്ധിച്ച എന്തെങ്കിലും സഹായത്തിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും ഇന്ത്യൻ എംബസി നിർദേശത്തിൽ പറയുന്നു

പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും എന്തെങ്കിലും സംഭവവികാസങ്ങൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവർത്തിച്ച് നിർദ്ദേശത്തിൽ പറയുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign