Home News ധൻരാജ് രക്തസാക്ഷി ഫണ്ട്; കണക്കുകൾ പുറത്തുവിടാൻ CPIM, നിർദേശം നൽകി സംസ്ഥാന നേതൃത്വം

ധൻരാജ് രക്തസാക്ഷി ഫണ്ട്; കണക്കുകൾ പുറത്തുവിടാൻ CPIM, നിർദേശം നൽകി സംസ്ഥാന നേതൃത്വം

by Sayana k
0 comments

വിവാദങ്ങൾക്കിടെ ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടാൻ സിപിഐഎം. അണികൾക്കിടയിൽ സംശയങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് പാർട്ടിയുടെ നീക്കം. ഫെബ്രുവരി ആറിന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താസമ്മേളനം നടത്തി കണക്കുകൾ വ്യക്തമാക്കും. കണക്കുകൾ പുറത്തുവിടണമെന്ന് സംസ്ഥാന നേതൃത്വം നിർദേശം നൽകിയതിന് പിന്നാലെയാണ് തീരുമാനം.

കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം. പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്നും തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും പണം തട്ടി. പാർട്ടി നേതൃത്വത്തെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ചെയ്തത്. കണക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചതെന്നും അത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. യഥാർത്ഥ വരവ് പൂർണ്ണമായും കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. രണ്ട് വീട് നിർമ്മാണത്തിന് ചെലവായ സംഖ്യയല്ല, അതിനേക്കാളുപരി ചെലവഴിച്ചുവെന്ന് കണക്ക് അവതരിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.

വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. യഥാർത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് വി കുഞ്ഞികൃഷ്ണൻ ഇപ്പോഴുളളതെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ടി ഐ മധുസൂദനൻ എംഎൽഎയെ കുഞ്ഞികൃഷ്ണൻ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎൽഎയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു. എന്നാൽ വിഷയം പാർട്ടിക്കുള്ളിൽ വലിയ കോളിളക്കമാണ് തീർത്തത്. കുഞ്ഞികൃഷ്ണനെ വിമർശിച്ച് ഒരു വിഭാഗം രംഗത്ത് വന്നപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign