Home News ‘ഗൾഫ് മേഖലയിലെ എസ് എസ് എൽ സി പരീക്ഷകൾ മാറ്റി’: മന്ത്രി വി ശിവൻകുട്ടി

‘ഗൾഫ് മേഖലയിലെ എസ് എസ് എൽ സി പരീക്ഷകൾ മാറ്റി’: മന്ത്രി വി ശിവൻകുട്ടി

by Sayana k
0 comments

ഈ അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ 27 ന് മൂല്യനിർണയം പൂർത്തിയാക്കും എന്നും മന്ത്രി അറിയിച്ചു. ഈ വർഷം 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 3033 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷ നടത്തിപ്പിനായി 26,000 അധ്യാപകരെ നിയമിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

പ്ലസ്ടു ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 5നും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6 നും ആരംഭിക്കും. ഗൾഫിൽ 7 കേന്ദ്രങ്ങളിലായി 600 ൽ ഏറെ കുട്ടികളാണ് പരീക്ഷ എഴുതുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റി. അഞ്ചാം തീയതിയിലെ എസ് എസ് എൽ സി പരീക്ഷയും 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷകളുമാണ് മാറ്റിയത്. പരീക്ഷകൾ മാറ്റിവെക്കുന്നത് ഗൾഫ് മേഖലയിൽ മാത്രമാണ് എന്നും പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign