Home News ശബരിമല സ്വര്‍ണ്ണക്കൊള്ള; വിശദീകരണം തേടി എ പത്മകുമാറിന് പാര്‍ട്ടി നോട്ടീസ്

ശബരിമല സ്വര്‍ണ്ണക്കൊള്ള; വിശദീകരണം തേടി എ പത്മകുമാറിന് പാര്‍ട്ടി നോട്ടീസ്

by Sayana k
0 comments

ശബരിമല സ്വർണകൊള്ള കേസിൽ വിശദീകരണം തേടി മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പദ്മകുമാറിന് സിപിഐഎം നോട്ടീസ്. തപാലിലാണ് ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം ലഭിച്ച ശേഷം എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത. നോട്ടീസ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം എന്നാണ് സൂചന. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു.

105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളിൽ ജാമ്യം ലഭിച്ചതിനാൽ പത്മകുമാർ പുറത്തിറങ്ങിയത്. ശബരിമല കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലുമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. സ്വർണപാളികള്‍ ചെമ്പാക്കി രേഖയുണ്ടാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിന് സ്വർണകൊള്ളക്ക് അവസരമൊരുക്കിയെന്നാണ് എസ്ഐടി കണ്ടെത്തൽ. എന്നാൽ 90 ദിവസത്തിനകം രണ്ടു കേസിലും കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തിനാൽ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign