130
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെയാണ് ഇഡി ചാദ്യം ചെയ്തത്. നിരോധിത ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിനെതിരെയാണ് കേസ്. ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്ത് ജനങ്ങളെ പറ്റിച്ചെന്നും ഐടി ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ടലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

