Home Politics തെരുവുനായ വിഷയം; കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു

തെരുവുനായ വിഷയം; കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു

by Sayana k
0 comments

കണ്ണൂർ നഗരത്തിലൈ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു .കണ്ണൂർ നഗര പ്രദേശങ്ങളിൽ ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിലാണ് ഇന്ന് കാലത്ത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നത്. കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നകുമാറി, കെ വി സുമേഷ് എം എൽ എ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ , കണ്ണൂർ സിറ്റി ജില്ലാ പോലീസ് മേധാവി കമ്മീഷണർ പി നിഥിൻ രാജ്, ജില്ലാ കൺഡോൺമെൻറ് സിഇഒ മാധവി ഭാർഗ്ഗവ് , ജില്ലാ ആരോഗ്യ – മൃഗസംരക്ഷണ- തദ്ദേശസ്വയംഭരണ – റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു..

 

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign