178
പള്ളിക്കുന്ന് കുന്നാവ് കുളത്തിൽ കുളിക്കുന്നതിനിടെ പ്രവാസി മുങ്ങിമരിച്ചു.ഇന്ന് കാലത്ത് ഏഴു മണിയോടെയാണ് സംഭവം. പള്ളിക്കുന്ന് പന്നേൻപാറ മരക്കുളത്തിന് സമീപം കിസാൻ റോഡിൽ കാട്ടാമ്പള്ളി സുധാകരൻ ആണ് മരിച്ചത്. കുളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.അവധിക്ക് എത്തിയ പ്രവാസിയാണ് സുധാകരൻ.

