Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

എത്നോഗ്രാഫിക്ക് റിസർച്ച് – ദ്വിദിന ശില്പശാല ആരംഭിച്ചു

കണ്ണൂർ സർവ്വകശാശാല നരവംശശാസ്ത്ര വകുപ്പ് നടത്തുന്ന ദ്വിദിന ശിൽപശാല സർവ്വകലാശാല ഐ. ക്യു. എ. സി. ഡയറക്ടർ പ്രൊഫ. അനൂപ് കുമാർ കേശവൻ ഉദ്ഘാടനം ചെയ്തു. നരവംശശാസ്ത്ര വകുപ്പ് മേധാവി ഡോ. സിനി എം. അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എസ്. ഗ്രിഗറി, പ്രൊഫ. സംഗീത മേനോൻ ഡോ. അനിത ആർ സിങ്ങ് ഡോ. ഷഹർബൻ വി. എന്നിവർ ആശംസകളർപ്പിച്ചു. പ്രൊഫ. ബി. ബിന്ദു സ്വാഗതവും ഡോ.എം.എസ്. മഹേന്ദ്രകുമാർ നന്ദിയും പറഞ്ഞു.

രാവിലത്തെ സെഷനിൽ ബംഗളൂരിലെ നാഷണൽ ഇൻസ്റ്റിട്ടൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രൊഫ. സംഗീത മേനോൻ ആധുനിക സാങ്കേതിക വിദ്യയുടേയും നിർമ്മിത ബുദ്ധിയുടേയും കാലഘട്ടത്തിൽ എത്നോഗ്രാഫിയും ഹ്യൂമനിസവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഉച്ചതിരിഞ്ഞുള്ള സെഷനിൽ ബംഗളുരിലെ രാമയ്യ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെൻ്റിലെ അസോസിയേറ്റ് പ്രൊഫ. അനിത ആർ സിങ്ങ് ഇൻ്റഗ്രേറ്റിങ്ങ് ക്വാളിറ്റേറ്റീവ് മെതേഡ്സ് ഇൻ ക്വാണ്ടിറ്റേറ്റീവ് റിസർച്ച് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ്റെ സഹകരത്തോടെ കണ്ണൂർ സർവ്വകലാശാല ഡോ. ജാനകി അമ്മാൾ കാമ്പസ്സിലാണ് പരിപാടി സംഘടിപ്പിച്ചത്. (photo attached)
ബി.സി.എ. പ്രൈവറ്റ് രജിസ്ട്രേഷൻ: രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസ് ആഗസ്റ്റ് 30 ന് ആരംഭിക്കും

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2024 പ്രവേശനം ബി.സി.എ. രണ്ടാം സെമസ്റ്ററിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മേജർ കോഴ്സിന്റെ പ്രായോഗിക ക്ലാസുകൾ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ 2025 ആഗസ്റ്റ് 30, ശനിയാഴ്ച ആരംഭിക്കും. പ്രാക്ടിക്കൽ ക്ലാസുകൾക്കുള്ള ഫീസ് അടച്ച വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30 ന് മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മേധാവി മുൻപാകെ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2784535 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign