Home News ”ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ പ്രതിരോധ ക്യാമ്പയിനിൽ ഇതുവരെ സ്ക്രീന്‍ ചെയ്തത് 18 ലക്ഷത്തോളം പേർ’; മന്ത്രി വീണാ ജോർജ്

”ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ പ്രതിരോധ ക്യാമ്പയിനിൽ ഇതുവരെ സ്ക്രീന്‍ ചെയ്തത് 18 ലക്ഷത്തോളം പേർ’; മന്ത്രി വീണാ ജോർജ്

by Sayana k
0 comments

സംസ്ഥാനത്ത് ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനിൽ ഇതുവരെ സ്ക്രീന്‍ ചെയ്തത് 18 ലക്ഷത്തോളം ആളുകൾ എന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ക്യാമ്പയിനിൽ പങ്കെടുത്ത 355 പേര്‍ക്ക് പുതുതായി കാന്‍സര്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചു .

283 പേര്‍ കാൻസറിന്റെ പ്രാരംഭഘട്ടത്തിലാണെന്നും പരിശോധനയിലൂടെ കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. വീടിന് തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അല്ലെങ്കില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ കാന്‍സര്‍ പരിശോധനാ സൗകര്യം ഉണ്ട്. ദയവായി സൗകര്യം പ്രയോജനപ്പെടുത്തണം. സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍, വായിലെ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ എന്നിവയ്ക്കുള്ള സ്ക്രീനിംഗ് അവിടെ സാധ്യമാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും സ്ക്രീനിംഗ് പരിശീലനം നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign