Home News കാർഷിക പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണമേള മന്ത്രി ഉദ്ഘാടനം ചെയ്തു

കാർഷിക പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണമേള മന്ത്രി ഉദ്ഘാടനം ചെയ്തു

by Sayana k
0 comments

ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാപഞ്ചായത്തും സംയുക്തമായി കണ്ണൂർ പോലീസ് മൈതാനിയിൽ സംഘടിച്ച കാർഷിക പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണമേള രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പുകൾ, പരമ്പരാഗത വ്യവസായങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, ഫർണിച്ചറുകൾ, ജൈവ കമ്പോസ്റ്റ് ടാങ്ക്, ഭക്ഷ്യോൽപന്നങ്ങൾ, സോളാർ പവർപ്ലാന്റ് ഉൾപ്പെടെയുള്ള വൈവിധ്യങ്ങളായ 106 സ്റ്റാളുകളാണ് പവലിയനിൽ ഒരുക്കിയിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ യു.പി ശോഭ, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയൻ മാസ്റ്റർ, വ്യവസായ വകുപ്പ് ജനറൽ മാനേജർ കെ.എസ് അജിമോൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൺ ജോൺ, കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ പി ശാലിനി, ആർ നിധിൻ, രഞ്ജു മാണി എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 22 ന് ആരംഭിച്ച മേള സെപ്റ്റംബർ നാലിന് അവസാനിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign