കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഈന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എം പി ഇ എസ് – 2023 അഡ്മിഷൻ – സപ്ലിമെൻററി) നവംബർ 2024 പരീക്ഷാഫലം 16/12/2025 ന് പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയം / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് 29/12/2025 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
09.01.2026 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് , മഞ്ചേശ്വരം കാമ്പസിലെ ത്രിവത്സര എൽ.എൽ.ബി ഒന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി), നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന്ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്(ഫോൺ നം.0497/ 2715264).
കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഇന്റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി),നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.


