ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
കണ്ണൂർ യൂണിവേഴ്സിറ്റി ഐ.ടി എഡ്യൂക്കേഷൻ സെന്ററിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിൽ കരാര്‍ അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. യോഗ്യത: എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്. താല്പര്യമുള്ളവർ ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് പാലയാട് കാമ്പസിലെ ഐ.ടി എഡ്യൂക്കേഷൻ സെന്ററിൽ അഭിമുഖത്തിന് ഹാജരാവണം. 
ടൈം ടേബിൾ
യഥാക്രമം മാർച്ച് 12 , 13 തീയതികളിൽ ആരംഭിക്കുന്ന ആറ് , പത്ത് സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു .
പരീക്ഷാഫലം
-
മൂന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (റെഗുലർ /സപ്ലിമെന്ററി) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 21-02-2025 വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.
-
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യൂക്കേഷൻ സെൻറ്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.സി.എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് / മേഴ്സി ചാൻസ്) മെയ് 2024 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം (സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് മാത്രം), സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി (മുഴുവൻ വിദ്യാർത്ഥികൾക്കും) എന്നിവയ്ക്ക് ഓൺലൈനായി 21/ 02/ 2025 വൈകിട്ട് 5 മണിവരെ അപേക്ഷ സമർപ്പിക്കാം.

