*ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥശാല പദവിയിലേക്ക് ഉയര്‍ത്തും*
‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥശാല പദവിയിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മാലിന്യമുക്തം നവകേരളം ജില്ലാ നിര്‍വഹണ സമിതിയും ജില്ലാ ലൈബ്രറി കൗണ്‍സിലും ആരംഭിച്ചു. ഇതിന്റെ ഭാഗമായി തളിപ്പറമ്പ് മേഖലയിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ ശില്‍പശാല ഫെബ്രുവരി 18 ന് തളിപ്പറമ്പ് ഏഴാം മൈല്‍, ടാപ്കോസില്‍ രാവിലെ 11 മണിക്ക് നടക്കും. പയ്യന്നൂര്‍ മേഖലയിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ ശില്‍പശാല ഫെബ്രുവരി 19 ന് രാവിലെ 11 ന് കണ്ടോത്ത് കൂര്‍മ്പ ഓഡിറ്റോറിയത്തിലാണ്. അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ മേഖലാ ശില്‍പശാല കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടക്കും. ഗ്രന്ഥാലയങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കല്‍, ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട് പ്രാദേശികമായി നടത്താന്‍ കഴിയുന്ന ഹരിത ഭവന പ്രവര്‍ത്തനങ്ങള്‍, ജനകീയ ബോധവത്കരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍, ഗ്രന്ഥശാല പ്രവര്‍ത്തകരുടെ വീടുകള്‍ ഹരിത മാതൃകയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഹരിത ഗ്രന്ഥശാല എന്ന ക്യാമ്പയിനിലുള്ളത്. ഹരിതകേരളം മിഷന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രന്ഥശാലകള്‍ക്ക് ഹരിത സാക്ഷ്യപത്രം നല്‍കും. ഗ്രന്ഥശാലാ പരിധിയില്‍ വീട്ടുമുറ്റ ക്ലാസുകളും സംഘടിപ്പിക്കും.
*ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 17 ന്*
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഫെബ്രുവരി 17 ന് വൈകുന്നേരം മൂന്നിന് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സിറ്റിങ്ങ് നടത്തും. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സിറ്റിങ്ങില്‍ സ്വീകരിക്കും. കൂടാതെ 9746515133 എന്ന വാട്സ്ആപ്പ് നമ്പര്‍ മുഖേനയും പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ : 8281345424
*പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്‍ മൂന്നാര്‍ വിനോദയാത്ര*
കെഎസ്ആര്‍ടിസി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 21 ന് മൂന്നാര്‍ വിനോദയാത്ര സംഘടിപ്പിക്കും. 21 ന് വൈകുന്നേരം ആറ് മണിയോടെ പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് 24 ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചത്. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിലുള്ളത്. ഫോണ്‍: 8075823384, 9745534123
*യൂത്ത് സെമിനാറിന് ഫെബ്രുവരി 18 വരെ അപേക്ഷിക്കാം*
കേരള സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 18 വരെ നീട്ടി. മോഡേണ്‍ വേള്‍ഡ് ഓഫ് വര്‍ക്ക് ആന്‍ഡ് യൂത്ത് മെന്റല്‍ ഹെല്‍ത്ത് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രബന്ധ സംഗ്രഹം കൂടി ബയോഡാറ്റക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ ksycyouthseminar@gmail.com എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കണം. ഫോണ്‍: 8086987262, 0471-2308630
*ടെണ്ടര്‍ ക്ഷണിച്ചു*
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ സ്റ്റാര്‍സ് 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയ്യം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജിയോളജി ലാബ് ക്രമീകരിക്കുന്നതിന് ആവശ്യമായ സാധന സാമഗ്രികള്‍ ആവശ്യമുള്ള ഗുണനിലവാരത്തോടുകൂടി മുഴുവനായോ ഭാഗികമായോ വിതരണം ചെയ്യാന്‍ തയ്യാറുള്ള അംഗീകൃത ഏജന്‍സി/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു.ഫെബ്രുവരി 16 ന് ഒരു മണിവരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ : 9747392102, 0460 2261300

