Home kannur News തലശ്ശേരി ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്റര്‍ ശില്പശാല സംഘടിപ്പിച്ചു

തലശ്ശേരി ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്റര്‍ ശില്പശാല സംഘടിപ്പിച്ചു

by Sayana k
0 comments

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം’ (ഒഎല്‍ ഒഐ) പദ്ധതിയുടെ ഭാഗമായുള്ള  ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്ററിന് തലശേരിയില്‍ തുടക്കമായി. സംസ്ഥാനത്തെ 19 ബ്ലോക്ക് പഞ്ചായത്തുകളിലാണ് പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് കേന്ദ്രീകരിച്ചു സര്‍ക്കാര്‍ സംവിധാനങ്ങള്‍, അക്കാദമിക സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനം/സംരംഭങ്ങള്‍, പൊതു സമൂഹങ്ങള്‍ എന്നിവ കൂട്ടിയോജിപ്പിച്ചു വികസന പ്രശ്ങ്ങള്‍ പരിഹരിക്കാനും സമഗ്രമായ ഇന്നോവേഷന്‍ ആവാസ വ്യവസ്ഥ ഉണ്ടാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണ് ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്റര്‍ നടപ്പാക്കുന്നത്. കെ ഡിസ്‌ക്കും കിലയും ചേര്‍ന്ന് തലശേരി നടപ്പാക്കുന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സി.പി അനിത ഉദ്ഘാടനം ചെയ്തു. വി.ആര്‍ വസന്തന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഭിഷേക് കുറുപ്പ്, കെ ഡിസ്‌ക് പ്രതിനിധി എം.കെ വാസു, ഒഎല്‍ഒഐ ജില്ലാ കോര്‍ഡിറ്റേര്‍ പി.പി സ്വാതി, കിലാ ആര്‍പി വി.വി രത്‌നാകരന്‍, പ്രൊഫ കെ രഞ്ജിത്ത്, ഡോ മുനീര്‍, പ്രൊഫ. റിനിത, പ്രൊഫ ഷെജിന, ഡോ അനൂപ അഗസ്റ്റിന്‍, ഡോ അനൂപ് കുമാര്‍, ഡോ പി.ആര്‍ ബിജു എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്റര്‍ രൂപികരണ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 28 ന് നടക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign