അടുത്ത അധ്യയന വര്‍ഷം 70 സ്‌കൂളുകളില്‍ കൂടി പുതിയതായി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് (എസ്പിസി) പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 979 സ്‌കൂളുകളിലാണ് എസ്പിസി പദ്ധതി ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
930 സ്‌കൂളുകളിലും പദ്ധതി പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ആണ് നല്‍കുന്നത്. കൂടാതെ 28 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആവശ്യമായ ഫണ്ട് പട്ടികജാതി–പട്ടിക വകുപ്പ് മുഖേനയും പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതായും മുഖ്യമന്ത്രി ചോദ്യോത്തര വേളയില്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 9497927797 എന്ന നമ്പറിലേക്ക് നല്‍കുന്ന എല്ലാ സന്ദേശങ്ങളും രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ഈ സംവിധാനം വഴി അറിയിക്കാന്‍ കഴിയും.

