Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

ടൈം ടേബിൾ

 04 / 06 / 2025 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

 ആറാം  സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ 

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽപ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, ആറാം  സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ ,2025  ) പരീക്ഷകൾക്ക് 06.05.2025 മുതൽ 15.05.2025 വരെ പിഴയില്ലാതെയും 17.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതം   സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 പരീക്ഷാ വിജ്ഞാപനം

11.06.2025  ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം  സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്  ) മെയ് 2025  പരീക്ഷകൾക്ക് 05.05.2025 മുതൽ 09.05.2025 വരെ പിഴയില്ലാതെയും 12.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

05 .05  .2025  ന്   ചേർന്ന  സിൻഡിക്കേറ്റ് മീറ്റിംഗ്   തീരുമാനങ്ങൾ

കണ്ണൂർ സർവകലാശാലയിലെ അർഹരായ വകുപ്പ് തലവന്മാരെയും പ്രൊഫസർമാരെയും  ഒഴിവാക്കി ആക്ടിനും സ്റ്റാറ്റിയൂട്ടിനും  വിരുദ്ധമായി ഡീൻമാരെ നിയമിച്ച ചാൻസിലറുടെയും വൈസ് ചാൻസിലറുടെയും നടപടികളെ അപലപിച്ചു കൊണ്ടുള്ള പ്രമേയം സിൻഡിക്കേറ്റ്  അംഗം  എൻ  സുകന്യ അവതരിപ്പിച്ചു അവതരിപ്പിച്ചു സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ പ്രമേയം പിൻതാങ്ങി .

 സിൻഡിക്കേറ്റ് തീരുമാനങ്ങൾ

1 .  ഫാക്കൽട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട്  അംഗങ്ങളുടെ ലിസ്റ്റിന് അംഗീകാരം നൽകി.

2. പാലക്കുന്ന് ഗ്രീൻവുഡ്‌ കോളേജിൽ ചോദ്യപേപ്പർ ചോർത്തിയെടുത്ത  പ്രിൻസിപ്പലിന്റെ  നടപടിയുമായി ബന്ധപെട്ടു നടത്തിയ അന്വേഷണ റിപ്പോർട്ടിന് അംഗീകാരം നൽകി.

3 .സാദിയ  ലോ  കോളേജ്  തുടങ്ങുന്നതുമായി  ബന്ധപെട്ടു നടത്തിയ ഇൻസ്‌പെക്ഷൻ റിപ്പോർട്ടിന്  അംഗീകാരം നൽകി.

4 സർ സയിദ്  കോളേജിലെ എം.എ  അറബിക് പ്രോഗ്രാമിന്   സ്ഥിരം  അഫിലിയേഷൻ നല്കാൻ തീരുമാനിച്ചു .

5  2025 -26  വർഷത്തിൽ  സ്കൂൾ ഓഫ് ലൈഫ് ലോങ്  ലേണിങ്ങിന്റെ കീഴിൽ പ്രൈവറ്റ്  രജിസ്‌ട്രേഷൻ  മോഡിൽ  നടത്തുന്ന പ്രോഗ്രാമുകളിലെ സംബന്ധിച്ച സ്റ്റാന്റിംഗ്  കമ്മിറ്റി  ശുപാർശകൾക്ക്  അംഗീകാരം നൽകി .

6 . തിരുവങ്ങാട് എഡ്യൂക്കേഷണൽ ആൻഡ്  കൾച്ചറൽ സൊസൈറ്റി യുടെ  കീഴിൽ ആരംഭിക്കുന്ന പുതിയ ആർട്സ്  ആൻഡ്  സയൻസ് കോളേജുമായി  ബന്ധപ്പെട്ട  ഇൻസ്‌പെക്ഷൻ  റിപ്പോർട്ടിന് അംഗീകാരം നൽകി.

7. പരീക്ഷാ  മോണിറ്ററിംഗ്  കമ്മിറ്റിയുടെ റിപ്പോർട്ടുകൾക്ക് അംഗീകാരം നൽകി

8. വിവിധകോളേജുകളിലെ മൂന്ന് അസ്സോസിയേറ്റ് പ്രൊഫസർമാരെ പ്രൊഫസർമാരായി  സ്ഥാനക്കയറ്റം നൽകാനും 17 അസിസ്റ്റൻറ് പ്രൊഫസർമാരെ ഉയർന്ന ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം   അംഗീകരിക്കാനും തീരുമാനിച്ചു.

9.സർവ്വകലാശാല  പഠനവകുപ്പുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങൾ സമഗ്രമായി പഠിക്കുന്നതിനായി കമ്മറ്റി വിപുലീകരിക്കാൻ തീരുമാനിച്ചു

10 .ഏഴുപേർക്ക് ഗവേഷണ ബിരുദം നല്കാൻ തീരുമാനിച്ചു

11 .ഹൈദരാബാദ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള  ANRF -PAIR സംരംഭത്തിൻറെ ഭാഗമായി ബയോ   മെഡിക്കൽ ഗവേഷണവുമായി             ബന്ധപ്പെട്ട് കണ്ണൂർ സർവ്വകലാശാലയ്ക്ക് 10 കോടിരൂപ  ലഭിക്കാനാവശ്യമായ തീരുമാനമെടുത്തു

12. സുനിൽകുമാർ എസ്-ന് ,കണ്ണൂർസർവ്വകലാശാല ഫിനാൻസ്‌ ഓഫിസർ ആയി നിയമനം നൽകി

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign