Sayana k

വെള്ളാപ്പള്ളിയെ എസ്എൻഡിപി ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം എൻ സ്വാമിയെയും ഹൈക്കോടതി നീക്കി. ഓഡിറ്റ് കണക്കുകൾ സമർപ്പിച്ചില്ല…

Read more

കേരള സർവകലാശാല വിസി; ഡോ. കെ എസ് അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു

കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. ദേവസ്വം ബോർഡ് കോളജിലേക്കുള്ള സ്ഥലമാറ്റത്തിനും അംഗീകാരം നൽകി. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വി.സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി. സർവകലാശാല സമർപ്പിച്ച റിപ്പോർട്ടിന്മേൽ അനിൽകുമാറിൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ…

Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള; വിശദീകരണം തേടി എ പത്മകുമാറിന് പാര്‍ട്ടി നോട്ടീസ്

ശബരിമല സ്വർണകൊള്ള കേസിൽ വിശദീകരണം തേടി മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പദ്മകുമാറിന് സിപിഐഎം നോട്ടീസ്. തപാലിലാണ് ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം ലഭിച്ച ശേഷം എ പത്മകുമാറിനെതിരെ നടപടിക്ക്…

Read more

13 വർഷമായി കോമയിൽകഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധം; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ദയാവധത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ഗാസിയാബാദ് സ്വദേശിയായ 32കാരന്റെ വൈദ്യസഹായം പിന്‍വലിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. രോഗി ജീവച്ഛവമായ അവസ്ഥയിലെങ്കില്‍ മാത്രം ദയാവധം പരിഗണിക്കാം. ദയാവധത്തിന് മുന്‍പ് രോഗിക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണം. ദയാവധം നിയമപരമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്നും…

Read more

പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാചകവാതക ലഭ്യതയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ…

Read more

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന…

Read more

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ.എൻ. മോഹൻദാസ്‌ അന്തരിച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിന് കൈമാറും. രണ്ട് തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു ഇ എന്‍…

Read more

പാചകവാതക പ്രതിസന്ധി അതിരൂക്ഷം: ഗാർഹിക സിലിൻഡറിന് നിയന്ത്രണം

രാജ്യത്തെ പാചക വാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷണശാലകള്‍ക്ക് നിര്‍ദേശവുമായി നാഷണല്‍ റെസ്റ്റോറന്റ് അതോരിറ്റി ഓഫ് ഇന്ത്യ. മെനുവില്‍ നിയന്ത്രണം നടപ്പിലാക്കണമെന്നും കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് നിര്‍ദേശം. ഇന്ധനക്ഷാമമില്ലെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ പാചകവാകത പ്രതിസന്ധിയുണ്ടെന്നാണ്…

Read more

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ; എൻ.എച്ച്. 66 രണ്ട് റീച്ചുകൾ ഉദ്ഘാടനംചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കൊച്ചിയിൽ മൂന്ന് പരിപാടികൾ. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം…

Read more

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ സഹോദരനടക്കം മൂന്ന് സാക്ഷികള്‍ മൊഴിമാറ്റി

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി. പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും,…

Read more