ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കലക്‌ഷൻ ഏജന്റിന് പൊള്ളലേറ്റു

ശ്രീകണ്ഠപുരത്ത് ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കലക്‌ഷൻ ഏജന്റിന് പൊള്ളലേറ്റു. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പ് ചേരൻ വീട്ടിൽ മധുസൂദനന് (68) ആണ് പൊള്ളലേറ്റത്.ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണ് സംഭവം. കീ പാഡുള്ള മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന് ഷർട്ട് കത്തി. വെള്ളമൊഴിച്ചു തീ അണച്ചു. തുടർന്ന് കൂട്ടുമുഖം സി എച്ച് സിയിൽ ചികിത്സ തേടി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും