ഒഴിവു ദിനമായ ഞായറാഴ്ച കാലുകുത്താനിടമില്ലാത്ത വിധം ജനങ്ങളുടെ ഒഴുക്കായിരുന്നു പുഷ്‌പോത്സവ നഗരിയിൽ. വീടുകളിൽ പൂന്തോട്ടം ഒരുക്കുന്നതിന് വിവിധ സ്റ്റാളുകളിലും നല്ല തിരക്കായിരന്നു. വിദേശ പുഷ്പങ്ങൾക്കാണ് ആവശ്യക്കാരേറെ. കേരളത്തിന്റെ കാലാവസ്ഥയിൽ നല്ല വിളവ് ലഭിക്കുന്ന സ്ഥിതിയായതോടെ വീടുകളിൽ മാത്രമല്ല വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരും ഏറെയുണ്ട്. കൃഷി ചെയ്യുന്ന പൂക്കൾക്ക് വിപണി ലഭിക്കാനുള്ള അവസരങ്ങൾക്ക് പുറമെ പുഷ്പാലങ്കാരും ക്ലാസും ലഭിക്കുന്നുണ്ട്. എല്ലാം ദിവസവും നടക്കുന്ന വ്യത്യസ്തങ്ങളായ മൽസരങ്ങളിലേക്കും നിരവധി പേരാണ് എത്തിച്ചേരുന്നത്.