വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി വി അന്‍വര്‍; കൂടുതല്‍ വിവരങ്ങള്‍ നാളെ പുറത്തുവിടും

വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി വി അന്‍വര്‍. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ലേലത്തില്‍ വെച്ച ഭൂമിയാണ് താന്‍ ഏറ്റെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ നാളെ പുറത്തുവിടും. ആര് വിചാരിച്ചാലും ഭൂമിയിലെ കെട്ടിടം പൊളിച്ചുനീക്കാന്‍ കഴിയില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.


ഭൂമി അനധികൃതമായി തരംമാറ്റി കൈവശം വെച്ചു എന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറിയാണ് വിജിലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവ് നല്‍കിയത്. ആലുവ ഈസ്റ്റ് വില്ലേജില്‍ ഉള്‍പ്പെട്ട 11.46 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചു എന്ന പരാതിയില്‍ നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്.വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്