സി.പി.എം മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ. വി.എസിനെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഗവർണർ കണ്ടത്. കോളജ് പഠനകാലത്താണ് താൻ വി.എസിനെ കുറിച്ച് കേൾക്കുന്നത്. മാതൃകാപരമായി പൊതുജീവിതം നയിച്ച ആളാണ്. ഗവർണറായി എത്തിയപ്പോൾ വി.എസിനെയും കുടുംബത്തെയും സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.