ആൺസുഹൃത്ത് പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു; പെൺകുട്ടിയുടെ അമ്മ

തന്റെ എതിർപ്പ് മറികടന്ന് മകളുടെ ആൺസുഹൃത്ത് പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടർന്നാണ് താൻ താമസം മാറിയതെന്നും അവർ പറഞ്ഞു. മകളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിൽ ഗുരുതര പരിക്കുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.


പ്രതി വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നാട്ടുകാർ പൊലീസിൽ പരാതി കൊടുത്തിരുന്നു.
മറ്റൊരു ബന്ധുവും വാർഡ് മെമ്പറും അറിയിച്ചിട്ടാണ് വീട്ടിലേക്ക് പോയത്. കട്ടിലിന് താഴെ കിടക്കുന്ന നിലയിലായിരുന്നു കുട്ടി. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും ബന്ധു പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും