അശ്രദ്ധയും അഹംഭാവവുമാണ് റോഡില്‍ അപകടകരമായി വാഹനമോടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്; മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഗതാഗതവകുപ്പ് ആരംഭിച്ച സന്മാര്‍ഗ്ഗ പരിശീലന കേന്ദ്രo പത്തനാപുരം ഗാന്ധിഭവനില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങളുടെ ശിക്ഷാനടപടികള്‍ മാതൃകാപരമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.അശ്രദ്ധയും അഹംഭാവവുമാണ് റോഡില്‍ അപകടകരമായി വാഹനമോടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓരോത്തരുടേയും ഉള്ളില്‍ കിടക്കുന്ന ഞാന്‍ എന്ന ഭാവം മാറിയാല്‍ത്തന്നെ അന്‍പതു ശതമാനത്തോളം റോഡപകടങ്ങളും കുറയുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മോട്ടോര്‍വാഹന നിയമങ്ങള്‍ ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ചെറുപ്പക്കാരെയും പത്തനാപുരം ഗാന്ധിഭവനില്‍ എത്തിച്ച് നിശ്ചിതകാലം താമസിച്ചു സന്‍മാര്‍ഗ്ഗ പരിശീലനം നല്‍കും. ഗാന്ധിഭവന്‍ ചെയര്‍പേഴ്സണ്‍ ഷാഹിദാ കമാല്‍ അദ്ധ്യക്ഷയായ ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം,അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.എസ്. പ്രമോജ് ശങ്കര്‍ ,തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും