ബ്രൂവറി; എല്ലാവരുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്ന് എം.വി ഗോവിന്ദൻ

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല എല്ലാവരുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. സിപിഐ അടക്കമുള്ളവരുമായി ഇനിയും ചർച്ച നടത്തും. സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല. സിപിഐ ക്കും ജെഡിഎസിനും കാര്യം മനസ്സിലാക്കാത്തതെന്തെന്ന് അവരോട് ചോദിക്കണം . കർണാടക സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് കോൺഗ്രസ് സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ആദ്യഘട്ട ചർച്ചകൾ മാത്രമാണ് നടന്നത്. കുടിവെള്ള പ്രശ്നം ഉണ്ടാകില്ല. മഴവെള്ളം സംഭരിച്ചാണ് പദ്ധതി നടപ്പിലാക്കുക. സർക്കാരിന്‍റെ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും