മലപ്പുറത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം മോങ്ങത്ത് യുവതിയും കുഞ്ഞും മരിച്ച നിലയിൽ. മോങ്ങം ഒളമതിൽ സ്വദേശിനി മിനി യെയും മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിനിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ശുചിമുറിയിലെ ബക്കറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. മരണത്തിൽ ആർക്കും പങ്കില്ലെന്നാണ് കുറിപ്പിലുള്ളത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും