കേന്ദ്രത്തിൻ്റേത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇതിനെതിരെ നടത്തുന്നത് ശക്തമായ പോരാട്ടം ആണെന്നും അദ്ദേഹം പറഞ്ഞു. ബദൽ നയം നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന് കൃത്യമായി നികുതി വിഹിതം ലഭിക്കുന്നില്ല. കേരളത്തിൻ്റെ വികസനം തടയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണ്ണറെ ഉയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമങ്ങൾ നടന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇപ്പോഴും അത്തരം നീക്കങ്ങൾ തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത് എന്നുപറഞ്ഞ അദ്ദേഹം ബിജെപി സമീപനത്തെ അനുകൂലിക്കുന്ന നിലപാടാണ് കോൺഗ്രസ്സിന് ഉള്ളത് എന്നും വിമർശിച്ചു.