പെരുമ്പാവൂരിൽ ബിരുദ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂർ വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനി അനിറ്റ ബിനോയി (21) യാണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ ജനലിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. രാവിലെ 7 മണിയോടു കൂടിയാണ് സംഭവം ഹോസ്റ്റൽ നിവാസികളുടെ ശ്രദ്ധയിൽപെട്ടത്. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കോളജ് കോമ്പൗണ്ടിനുള്ളിലേക്ക് കടത്താത്തതിനെ തുടർന്ന് ഗേറ്റിനു പുറത്ത് നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും