കുട്ടിയെ പുറം തിരിച്ചിരുത്തി സ്‌കൂട്ടര്‍ ഓടിച്ച ആളുടെ ലൈസന്‍സ് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയിലാണ് 9 വയസുകാരിയെ പിറകില്‍ പുറംതിരിഞ്ഞിരുത്തി ഹെല്‍മറ്റില്ലാതെ അപകടകരമായി വാഹനമോടിച്ചത്.
പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തത്. സംഭവത്തില്‍ മാവൂര്‍ കല്‍പ്പള്ളി സ്വദേശിയായ യുവാവിന്റെ ലൈസന്‍സ് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ ഇടപ്പാലിലുള്ള iDTR ട്രെയിനിങ് സെന്ററില്‍ 5 ദിവസത്തെ പരിശീലത്തിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂർ–തെങ്ങിലക്കടവ് റോഡിലൂടെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരനാണ് പകർത്തിയത്. സോഷ്യല്‍ മീഡിയയില്‍ വന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ആര്‍ടി ഓഫീസിലെ ശ്രീ ഷെബീര്‍ മുഹമ്മദ് സി പി (എം വി ഐ),ശ്രീ മുസ്തഫ എ കെ (എ എം വി ഐ) എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ആര്‍ ടി ഒ ശ്രീ നസീര്‍ പി എ യാണ് നടപടി എടുത്തത്.
കോഴിക്കോട് ആർടി ഓഫിസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.