ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടുവന്ന യുവതി തൂങ്ങിമരിച്ചു

പത്തനംതിട്ട കുളത്തുമണ്ണില്‍ യുവതി തൂങ്ങിമരിച്ചു. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് രഞ്ജിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രഞ്ജിതയുടെ ആണ്‍സുഹൃത്ത് പത്തനാപുരം സ്വദേശി ശിവപ്രസാദിനെ ആറുമാസം മുന്‍പ് കുളത്തുമണ്ണിലെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും 8 മാസം മുന്‍പ് ശിവപ്രസാദിനൊപ്പം താമസിക്കാന്‍ രഞ്ജിത ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടര്‍ന്നാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്തത്. അതിനു ശേഷം കടുത്ത മാനസിക പ്രയാസത്തിലായിരുന്നു രഞ്ജിത. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും