ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു

ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുണ്ടേല സ്വദേശി അഭിലാഷ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഊഞ്ഞാലിൽ ഇരുന്ന് കറങ്ങവേ കഴുത്തിൽ കയർ കുരുങ്ങിയതാണെന്നാണ് നിഗമനം. ചൊവ്വാഴ്ച രാവിലെ അഭിലാഷിനെ കയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കേബിൾ ടി വി ജീവനക്കാരനാണ് മരിച്ച അഭിലാഷ്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസ് എടുത്തു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും