കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. കർണാടക രാമനഗരിയിലെ ദയാനന്ദ സാഗർ കോളജിലെ ഒന്നാം വർഷ Bsc നഴ്സിങ്‌ വിദ്യാർത്ഥി അനാമിക ആണ്  ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.കോളജ് മാനേജ്മെന്റിന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അനാമികയുടെ സഹപാഠികൾ  പറഞ്ഞു. പലകാരണങ്ങൾ പറഞ്ഞ് നിരന്തരം പീഡനമുണ്ടായി. മലയാളി വിദ്യാർത്ഥികൾ എല്ലാം ഇതേ പീഡനം നേരിടുന്നുണ്ടെന്നും സഹപാഠികൾ. ഇത് പുറത്തറിയാതിരിക്കാൻ ശ്രമം നടക്കുന്നുവെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും