കണ്ണൂർ കോളജ് ഓഫ് കോമേഴ്സിൻ്റെ കോളജ് ദിനാഘോഷം ‘ഫെസ്റ്റ് ആർട്ട് 2025’ മസ്കോട്ട് പാരഡൈസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കോളജ് ചെയർമാൻ സി. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ ഡോ. വിജയമ്മ നായർ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എ.പി അൻവർ, വൈസ് പ്രിൻസിപ്പൾമാരായ പി.എസ് അനന്തനാരായണൻ, കെ. അജയകുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ആർദ്ര സ്വാഗതവും ഷെസ്ന ഫാത്തിമ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.