എരിപുരത്ത് കാർഇടിച്ച് വഴിയാത്രകാരി മരിച്ചു

പഴയങ്ങാടി പയ്യന്നൂർ KSTP റോഡിൽ എരിപുരത്ത് കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വി വി ഭാനുമതി ആണ് മരിച്ചത്. 58 വയസ്സായിരുന്നു വെള്ളിയാഴ്ച്ച രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭാനുമതി റോഡ് മുറിച്ച് കടക്കവേ കാർ ഇടിക്കുകയായിരുന്നു. കാർ ഭാനുമതിയെ 200 മീറ്ററോളം വലിച്ചിഴച്ചു. ഉടനെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം മാടായിപ്പാറ പൊതുശ്മശാനത്തിൽ ഇന്നു വൈകുന്നേരം ആറ് മണിക് നടക്കും . ഭർത്താവ്: വിശ്വനാഥൻ, മക്കൾ: ലേജുലേഖ, ലതിക, ലിജേഷ്. മരുമക്കൾ: കെ വി സന്തോഷ്കുമാർ, എം വി സന്തോഷ്കമാർ, ഷാമിനി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും