തളിപ്പറമ്പ് നഗരസഭയിൽ പൊതുശല്യമായി മാറിയ കുതിരയെ പിടിച്ചു കെട്ടി

തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അലഞ്ഞു തിരിഞ്ഞ് നാട്ടുകാർക്ക് പൊതുശല്യമായി മാറിയ കുതിരയെ തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം പിടിച്ചു കെട്ടി.തളിപ്പറമ്പ് നഗരസഭയിലെയും സമീപ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളിൽ അലഞ്ഞ് നടക്കുന്ന കുതിര നാട്ടുകാർക്ക് ശല്യമായി മാറിയിട്ട് ഏറെക്കാലമായി. തളിപ്പറമ്പിലെ ഒരു വ്യക്തി
വലിയ വില കൊടുത്ത് വാങ്ങിയ കുതിരകളിൽ രണ്ടെണ്ണം ചത്തുപോയിരുന്നു. തുടർന്ന് മനോവിഷമത്തിലായ ഉടമ ഈ കുതിരയെ അഴിച്ച് വിടുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ ഉടമയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വീട്ടുവളപ്പുകളിൽ തീറ്റ തേടി എത്തുന്ന കുതിര കാർഷിക വിളകൾ തിന്നു തീർക്കുകയും, അലങ്കാര ചെടികളും മറ്റും നശിപ്പിക്കുന്നതും പതിവാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും