കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിന് ഇരയായതായി പരാതി. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് നിഹാലിനാണ് റാഗിങ്ങിനെ തുടർന്ന് മർദനമേറ്റത്. മർദനത്തിൽ നിഹാലിന്റെ കൈ എല്ല് പൊട്ടിയതായി പരാതിയിൽ പറയുന്നു. നിഹാലിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അഞ്ച് പ്ലസ് വിദ്യാർഥികൾക്കെതിരെ യാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. 5 പേർക്കെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.
ബുധനാഴ്‌ചയായിരുന്നു സംഭവം. സീനിയർ വിദ്യാർഥികളെ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടിയെന്നും മറ്റ് കുട്ടികളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാൽ പരാതിയിൽ പറയുന്നു.