Home kannur News ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ കണ്ണൂർ റൂറൽ ജില്ല സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പഞ്ചദിന ജില്ലാതല സഹവാസ ക്യാമ്പ്

ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ കണ്ണൂർ റൂറൽ ജില്ല സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പഞ്ചദിന ജില്ലാതല സഹവാസ ക്യാമ്പ്

by Sayana k
0 comments

കണ്ണൂർ റൂറൽ ജില്ല സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പഞ്ചദിന ജില്ലാതല സഹവാസ ക്യാമ്പ് ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐപിഎസ് ഉദ്ഘാടനം ചെയ്തു.


അഡീഷണൽ എസ് പി എം പി വിനോദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ മുഖ്യാതിഥിയായി, ഡി വൈ എസ് പി ധനഞ്ജയബാബു, രാജേഷ് അയോടൻ ,എൻ കെ സുലേഖ, സി. റീന ,വി സി ശൈലജ, സഹീദ് കീത്തേടത്ത്, എം പി ജലീൽ, കെ പി സുനിൽകുമാർ , വി.വി സുനേഷ്, തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ അഡീഷണൽ എസ്പി എം പി വിനോദിനെ ആദരിച്ചു. ചടങ്ങിൽ കെ പി സുനിൽ കുമാർ രചിച്ച എസ് പി സി സ്വാഗതഗാനം പ്രകാശനം ചെയ്തു.കണ്ണൂർ റൂറൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഇരുനൂറിലധികം കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിൽ ബോധവത്കരണ ക്ലാസുകൾ , പത്ത് പ്രദേശിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സർവ്വേ , ഫീൽഡ് വിസിറ്റ് , ഫിസിക്കൽ പരിശീലനം എന്നിവ നടക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign