കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കൾക്ക് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം

കണ്ണൂർ പയ്യന്നൂരിൽ യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിൽ, കെ എസ് യു ജില്ലാ സെക്രട്ടറി ആത്മജ നാരായണൻ എന്നിവർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളാണെന്ന് യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു. പയ്യന്നൂർ കണ്ടങ്കാളിയിൽ വെച്ച് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. സമീപത്തെ കളിയാട്ടത്തിന് പോയി മടങ്ങിവരുന്നതിനിടെയാണ് ആക്രമണം. അരുണിൻ്റെ തലയ്ക്കും കാലിനും പരിക്കുണ്ട്. ആത്മജയുടെ വസ്ത്രം ഉൾപ്പെടെ വലിച്ച് കീറി ആക്രമിച്ചെന്നും ആരോപണമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്