കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാവിജ്ഞാപനം

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ  രണ്ടാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/  എം പി ഇ എസ്  ( സി ബി സി എസ് എസ്- റെഗുലർ/സപ്ലിമെന്ററി), മെയ്   2025  പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ഫെബ്രുവരി 20 മുതൽ 25  വരെയും പിഴയോട് കൂടെ ഫെബ്രുവരി   28  വരെയും അപേക്ഷിക്കാം.
വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 ടൈം ടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ  ആറാം സെമസ്റ്റർ  ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025

അഫിലിയേറ്റഡ് കോളേജുകളിൽ 2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (നവംബർ 2024 ) എന്നീ പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

 പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ

ആറാം സെമസ്റ്റർ ബി എസ് സി ബയോടെക്നോളജി / കെമിസ്ട്രി ഡിഗ്രി ഏപ്രിൽ 2025 , പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ,2024 ഫെബ്രുവരി 18 മുതൽ മാർച്ച് 7 വരെ അതാതു കോളേജുകളിൽ നടക്കും. വിഷയം തിരിച്ചുള്ള വിശദമായ ടൈം ടേബിൾ സർവകലാശാലവെബ്സൈറ്റിൽ ലഭ്യമാണ്.

  പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഈന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ  ആൻഡ് സ്പോർട്സ്  (ഇന്റഗ്രേറ്റഡ് എം പി ഇ എസ്)  മെയ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയം / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക്   28/02/2025 നു  വൈകുന്നേരം 5  മണി വരെ അപേക്ഷിക്കാവുന്നതാണ്.

സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസിലെ നാലാം സെമസ്റ്റർ  ത്രിവത്സര എൽ.എൽ.ബി ഡിഗ്രി  (റെഗുലർ) മെയ് 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽലഭ്യമാണ്.

ഉത്തരക്കടലാസിൻ്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 27.02.2025 വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കുന്നതാണ് .

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും