തോമസ് കെ തോമസ് എന്‍സിപി (എസ്.പി) സംസ്ഥാന അധ്യക്ഷന്‍

തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകും.

സംസ്ഥാന എന്‍സിപിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്. മന്ത്രി എ കെ ശശീന്ദ്രന്‍, പി സി ചാക്കോ, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെയായിരുന്നു മുംബൈയിലേക്ക് വിളിപ്പിച്ചത്. തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നതായിരുന്നു പി സി ചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം.

മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എ കെ ശശീന്ദ്രനൊപ്പം ചേര്‍ന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു തോമസ് കെ തോമസും. പി സി ചാക്കോ രാജിവെച്ചതോടെയാണ് തോമസ് കെ തോമസിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും