2026ല്‍ കേരള രാഷ്ട്രീയ ചരിത്രം മാറും. ബിജെപി-സിപിഐഎം അവിശുദ്ധ ബന്ധം കേരളത്തിന് നന്നല്ല. കേരള ഗവണ്‍മെന്റ് ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ല. അഴിമതി ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നതെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. പെരിയ സഹോദരങ്ങള്‍ക്ക് കല്യാട്ടെ മണ്ണില്‍ സാംസ്‌കാരിക കേന്ദ്രം പണിയും. അതിനായി കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി വക 25 ലക്ഷം നല്‍കുമെന്നും ഡി കെ ശിവകുമാര്‍ പ്രഖ്യാപിച്ചു.ജനാധിപത്യത്തിനേറ്റ ക്രൂര കളങ്കമാണ് പെരിയ കൊലപാതകമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു. ശരത്‌ലാല്‍, കൃപേഷ് രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.