ആനയിറങ്കലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം ലഭിച്ചു. രാജകുമാരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെയ്സണ്‍ തച്ചമറ്റത്തിലിന്റെ മൃതദേഹമാണ് ലഭിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും പ്രദേശവാസികളുടെയും സംയുക്ത തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

ഒപ്പം കാണാതായ ബിജുവിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇരുവരും കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാണാതായതയാണ് സംശയം. ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഡാമിന്റെ സമീപത്ത് നിന്നും ഫോണും വാഹനവും കണ്ടെത്തിട്ടുണ്ട്.

രാജകുമാരി പഞ്ചായത്ത്‌ അംഗം മഞ്ഞക്കുഴി സ്വദേശി ജയ്സൺ, മോളേകുടി സ്വദേശി ബിജു എന്നിവരാണ് കാണാതായത്. ജയ്സണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.

നാട്ടുകാരുടെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തുകയാണ്. ആനയിറങ്കൽ ഡാമിന്റെ പല ഭാഗങ്ങളും അപകട സാധ്യത നിറഞ്ഞ മേഖലയാണ്. ഇവിടെയാണ് ഇരുവരും കുളിക്കാനായി ഇറങ്ങിയതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സ്കൂബ ടീമിന്റെയും പരിശോധന അൽപ്പസമയത്തിനകം പ്രദേശത്തുണ്ടാകും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും