ഡിവൈഎഫ്ഐ പറക്കണ്ടം യൂണിറ്റ് ഉത്തര മേഖല കൈകൊട്ടി കളി മത്സരം സംഘടിപ്പിച്ചു. കുറുമാത്തൂർ പാറക്കണ്ടം വയലിൽ നടന്ന മത്സരം എം വിജിൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു .
ഇ അശ്വന്ത് അധ്യക്ഷത വഹിച്ചു.എസ് പി അശ്വിൻ, ഷിബിൻ കാനായി രാജീവൻ പാച്ചേരി , ലക്ഷ്മണൻ, പി പി വിപിൻ, ശ്രീകുമാർ അമ്മാനപാറ, തുടങ്ങിയവർ സംസാരിച്ചു. നിരവധി ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. യംഗ് ഇന്ത്യൻസ് ക്ലബ്ബ്, വലിയപൊയിൽ ചെറുവത്തൂർ ഒന്നാം സ്ഥാനവും
ജോളി യൂത്ത് സെൻ്റർ അടോട്ട് രണ്ടാം സ്ഥാനവും,റെഡ് സ്റ്റാർ പാലത്തേര ചെറുവത്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകി.