മദ്യ നയം; അംഗീകാരം നൽകുന്നത് മന്ത്രിസഭ മാറ്റി വെച്ചു

കരട് മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് ഇന്നലെ നടന്ന മന്ത്രിസഭായോഗം മാറ്റി വെച്ചു. കരട് നയത്തിലെ വ്യവസ്ഥകളിൽ മന്ത്രിമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ ഡേ ഇളവ് നൽകുന്നത് സംബന്ധിച്ച വ്യവസ്ഥ കരട് നയത്തിലുണ്ട്. ടൂറിസം മേഖലയിലെ ബാറുകൾക്ക് ഒന്നാം തീയതി മദ്യം വിളമ്പാമെന്നും നയത്തിൽ. ഫോർ സ്റ്റാർ , ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കാണ് ഇളവ് നൽകുന്നതെന്നും മദ്യ നയത്തിൽ പറയുന്നു. ടൂറിസം കോൺഫറൻസ്, രാജ്യാന്തര സെമിനാർ എന്നിവയുണ്ടെങ്കിൽ മാത്രമേ മദ്യം വിളമ്പാൻ അനുമതിയുള്ളൂ.                    ടൂറിസം പരിപാടിയുണ്ടെങ്കിൽ പ്രത്യേകം പണം കെട്ടി വെച്ച് മദ്യം വിളമ്പാനാണ് അനുമതി നൽകുന്നത്.ഈ വ്യവസ്ഥയിൽ പുതിയ നിർദേശങ്ങൾ വന്നതും നയം മാറ്റി വെക്കാൻ കാരണമായി. കള്ള് ചെത്ത് സംബന്ധിച്ച് വ്യവസ്ഥകളിൽ സിപിഐയും എതിർപ്പ് ഉന്നയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും